പ്രസംഗിക്കുന്നതിനിടെ എംകെ മുനീർ കുഴഞ്ഞു വീണു

 



തിരുവനന്തപുരം: മുൻമന്ത്രി എംകെ മുനീർ കുഴഞ്ഞു വീണു. രണ്ടാം പിണറായി സർക്കാരിനെതിരായി യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി വേദിയിലെത്തി പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം.

പ്രസംഗം ആരംഭിക്കുമ്പോഴേ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹം പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ വെള്ളം കൊടുത്ത ശേഷം അദ്ദേഹത്തെ വേദിയിലുള്ള കസേരയിലിരുത്തി. ആരോഗ്യനിലതൃപ്തികരമാണെന്നാണ് വിവരം.


അതേസമയം സെക്രട്ടറിയേറ്റ് വളഞ്ഞുള്ള യുഡിഎഫ് പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായി, പ്രസ് ക്ലബ് ഗേറ്റിന് മുമ്പിലാണ് പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പ്രവർത്തകർ ഇവിടെയെത്തി അകത്തേക്ക് കയറുന്ന ജീവനക്കാരെ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. പ്രതിഷേധക്കാരെ തള്ളിമാറ്റിക്കൊണ്ട്, ജീവനക്കാരെയും കൊണ്ട് അകത്തേക്ക് കയാറാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി


Post a Comment

Previous Post Next Post

WB AD


 


 

LIVE