പണിക്കോട്ടിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു


സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി വടകര നഗരസഭയുടെ പണിക്കോട്ടിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു . പുതുപ്പണം ഭാഗത്തെ ഏഴു വാർഡുകളിലെ ആളുകളുടെ ആരോഗ്യപരീക്ഷയ്ക്ക്  ആശ്വാസമേകാൻ ഇതിലൂടെ കഴിയും. വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും  ഗർഭിണികൾക്കും കൗമാരപ്രായക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഏറ്റവും അടുത്ത് എത്തിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം നിറവേറ്റാൻ വടകര നഗരസഭയും ഒപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഓൺലൈൻ പ്രഖ്യാപന ചടങ്ങിൽ  ചെയർപേഴ്സൺ  കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി സജീവ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യ അതിഥിയായി മുൻ എംഎൽഎ   സി കെ നാണുവേട്ടൻ പങ്കെടുത്തു. എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി .കെ ശ്രീധരൻ,  സി പി ചന്ദ്രൻ,  എ വി ഗണേശൻ,  സി കുമാരൻ,  കെ പ്രകാശൻ, പി സോമശേഖരൻ മാസ്റ്റർ,  വി വി ഗിരീശൻ,  എം പി അബ്ദുള്ള,  പി പി ഷംസുദ്ദീൻ നഗരസഭാ സെക്രട്ടറി എം കെ ഹരീഷ്, വാർഡ് കൗൺസിലർ .കെ എം ഹരിദാസൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും അംഗനവാടി വർക്കർമാർ ഒരുക്കിയ ന്യൂട്രീഷ്യസ് ഫുഡ് മേളയും ഉണ്ടായിരുന്നു. ചടങ്ങിൽ നന്ദി അർപ്പിച്ച് ഡോക്ടർ രഞ്ജിമ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE