മോദിയുടെ 'പൊങ്ങച്ച' പ്രൊജക്ട്; പുതിയ പാര്‍ലമെന്റില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

 



പുതിയതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീമ്പ് പറച്ചിലിനുള്ള പ്രൊജക്ട് മാത്രമാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി , പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പുരോഗതി വിലയിരുത്തുന്ന ചിത്രം പങ്കുവച്ചായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ ട്വീറ്റ്. 'പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്‍പി, രൂപകല്‍പന ചെയ്തയാള്‍, ജോലിക്കാരന്‍, മേയ് 28ന് അദ്ദേഹം തന്നെ ഉദ്ഘാടനവും ചെയ്യുന്നു.. ഈ ചിത്രം പറയുന്നുണ്ടെല്ലാം.. ഒരു സ്വകാര്യ പൊങ്ങച്ച പ്രൊജക്ട് ' എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.

പ്രതിപക്ഷത്തിന്റെ മൈക്കുകള്‍ ഓഫാക്കി വയ്ക്കാനാണെങ്കില്‍ പുതിയ കെട്ടിടം കൊണ്ട് എന്ത് മെച്ചമാണ് ഉണ്ടാവുക എന്ന് ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ മാണിക്യം ട്വിറ്റില്‍ കുറിച്ചു. പാര്‍ലമെന്റെന്നാല്‍ വെറുമൊരു കെട്ടിടം മാത്രമല്ലെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭയ്ക്കായി 888 പേരെ ഉള്‍ക്കൊള്ളുന്ന ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 300 പേരെ ഉള്‍ക്കൊള്ളുന്ന ഇരിപ്പിടങ്ങളുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. 


Post a Comment

Previous Post Next Post

WB AD


 


 

LIVE