പ്രമുഖ സോഷ്യലിസ്റ്റും, മികച്ച സഹകാരിയുംജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എ പി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നാലാം ചരമദിനാചാരണം മുൻ എംഎൽഎ അഡ്വ എം കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. മുൻ വടകര എംഎൽഎ സി കെ നാണു ചടങ്ങിൽ മുഖ്യാതിഥിയായി. മുൻ മാഹി എംഎൽഎ രാമചന്ദ്രൻ വിശിഷ്ടാതിഥിയായി . മികച്ച സംഘാടകൻ, പ്രമുഖ സഹകാരി, കഴിവുറ്റ അധ്യാപകൻ, എന്നിവയൊക്കെ ആയിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു എ പി കുഞ്ഞി കണ്ണൻ മാസ്റ്റർ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ എം കെ പ്രേംനാഥ്, അനുസ്മരിച്ചു. ജീവിതാവസാനം വരെ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കർമ്മനിരതനായ ഒരു പൊതു പ്രവർത്തകനെയാണ് എ പി യുടെ അകാലവിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടതെന്ന് മുൻ എംഎൽഎ സി കെ നാണു അനുസ്മരിച്ചു. എൻ കെ ഗോപാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ തുടങ്ങിയ അനുസ്മരണ സമ്മേളനം കെ ശശികുമാർ സ്വാഗതം ആശംസിക്കുകയും പി പി രാജൻ, പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഒ പി മൊയ്തു, തില്ലേരി ഗോവിന്ദൻ മാസ്റ്റർ, ടി എൻ കെ ശശീന്ദ്രൻ ,പി കെ ജമാൽ , വി കെ സന്തോഷ് കുമാർ , ഒ മഹേഷ് കുമാർ , എം കെ കുഞ്ഞിരാമൻ, കിരൺജിത്ത് പി , പ്രബീഷ് ആദിയൂർ, പി രമേഷ് ബാബു, രതീശൻ പി പി , കുറുന്താറത്ത് രാജൻ, എന്നിവർ സംസാരിച്ചു.
Post a Comment