അഴിയൂർ ഒന്നാം വാർഡ് ആസ്യാറോഡ് പുനരുദ്ധാരണം ഒന്നാം ഘട്ടം പ്രവർത്തി ഉൽഘാടനം നടത്തി



അഴിയൂർ ഒന്നാം വാർഡ് ആസ്യാറോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഒന്നാം  ഘട്ട പ്രവർത്തി ഉൽഘാടനം വാർഡ് വികസന സമിതി കൺവീനർ നവാസ് നെല്ലോളി നിർവ്വഹിച്ചു.ഒന്നാം ഘട്ടത്തിൽ 9 ലക്ഷം രൂപയുടെ വർക്കാണ് ആസ്യാറോഡിൽ നടക്കുന്നത്.ഇലക്ഷനിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും പാലിച്ചുകൊണ്ട് ഒന്നാം വാർഡ് മെമ്പർ മൈമൂന ടീച്ചർ വാർഡിൽ വൻ വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് മുന്നേറുകയാണ്.ആസ്യാറോഡിൽ ഒന്നാം ഘട്ട പ്രവർത്തിയുടെ 9 ലക്ഷത്തിന് പുറമേ പൂഴിത്തല വരേയുള്ള രണ്ടാം ഘട്ട പ്രവർത്തനത്തിന് 15ലക്ഷം രൂപയും മെമ്പർ മൈമൂന ടീച്ചറുടേ സജീവമായ ഇടപെടൽ കൊണ്ട് പാസായിട്ടുണ്ട്.9 ലക്ഷത്തിന്റെ ഒന്നാം ഘട്ട പ്രവർത്തി കഴിഞ്ഞ ഉടൻതന്നെ 15 ലക്ഷത്തിന്റെ രണ്ടാം ഘട്ട പ്രവർത്തി തുടങ്ങുന്നതായിരിക്കുമെന്ന് മൈമൂന ടീച്ചർ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സെനീദ് A V , യൂസുഫ് കുന്നുമ്മൽ ,ജബ്ബാർ നെല്ലോളി , ഹാരിസ് തലക്കൽ , അർഷാദ് പുല്ലബി തുടങ്ങിയവർ  ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE