വടകര നഗരസഭ സമഗ്ര കായിക വിദ്യാഭ്യാസ പ്രൊജക്റ്റ് ആയ ദിശയുടെ വളർച്ചയ്ക്ക് 400 മീറ്റർ ട്രാക്ക് എന്നത് വലിയ പ്രാധാന്യത്തോടെയാണ് വടകരയിലെ കായികപ്രേമികളും കുട്ടികളും കാണുന്നത്. ആ പ്രാധാന്യം മനസ്സിലാക്കി ദിശയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ നാരായണ നഗരത്തെ ഗ്രൗണ്ട് വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കുക എന്ന ഉദ്ദേശത്തോടെ വടകരയിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ നേതൃത്വത്തിൽ ചെയർപേഴ്സന്റെ ചേമ്പറിൽ ചേർന്ന ആലോചനാ യോഗത്തിൽ തീരുമാനമായി. സർവ്വശ്രീ രാമകൃഷ്ണൻ സി, സതീശൻ കുരിയാടി, പി സോമശേഖരൻ, കെ സി പവിത്രൻ, വത്സരാജ് ഇ കെ, ടി കെ പ്രഭാകരൻ,അസീസ് വികെ, എ വി ഗണേശൻ, ചൊക്രന്റവിടെ ചന്ദ്രൻ, അബ്ദുള്ള ഹാജി എൻ പി, സിന്ധു പ്രേമൻ, സജീവ് കുമാർ പി, സി കുമാരൻ, കെ പ്രകാശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Post a Comment