ബലിപെരുന്നാളിന് ഒരു ദിവസം കൂടി അവധിയുണ്ടാകുമോയെന്നതില്‍ തീരുമാനം ഇന്ന്.



 ബലിപെരുന്നാളിന് ഒരു ദിവസം കൂടി അവധിയുണ്ടാകുമോയെന്നതില്‍ തീരുമാനം ഇന്ന്. മന്ത്രിസഭാ യോഗത്തിലാകും  തീരുമാനമുണ്ടാകുക. രണ്ടു ദിവസം അവധി വേണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 

ബലിപെരുന്നാളിന്  നാളെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 28 നു പുറമേ  29 നു കൂടി അവധി വേണമെന്നാണ് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രിയോടു അവശ്യപ്പെട്ടത്. പെരുന്നാള്‍ ദിനം 29നാണെന്നത് കണക്കിലെടുത്താണ് ആവശ്യമറിയിച്ചത്. ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും  കുട്ടികളുമായി നാട്ടിലേക്ക് യാത്രചെയയ്ുന്നവര്‍ക്കും രണ്ടു ദിവസത്തെ അവധി സഹായകരമാകുമെന്നും കാന്തപുരം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസത്തെ അവധി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ അഭിപ്രായം . തുടര്‍ന്നാണ് ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. മന്ത്രിസഭയായിരിക്കും അവധി 29 ലേക്ക് പരിമിതപ്പെടുത്തണമോ, രണ്ടു ദിവസം നല്‍കണമോയെന്നതില്‍ തീരുമാനമെടുക്കുക. അവധി നല്‍കുന്നതില്‍ സര്‍ക്കാരും അനുകൂലമാണെന്നാണ് സൂചന. 


Post a Comment

Previous Post Next Post

WB AD


 


 

LIVE