വില്‍പ്പനക്കായി കൈവശംവച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറത്ത് വടപ്പുറം സ്വദേശി ചെട്ടിയാരോടത്ത് അക്ബര്‍ (47) ആണ് അറസ്റ്റിലായത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
സ്‌കൂട്ടറില്‍ കൊണ്ടു വന്ന 120 ഗ്രാം കഞ്ചാവുമായി യുവാവിനെ നിലമ്പൂര്‍ പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് വടപുറം പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇന്നലെ രാത്രി 7ഓടെയാണ് സംഭവം. എസ് ഐ ടി പി മുസ്തഫ ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, മൂവാറ്റുപുഴയിൽ 30 കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
Post a Comment