വാണിമേൽ : ഉരുൾ പൊട്ടൽ നടന്ന വിലങ്ങാട്ടെ 9.10,11 വാർഡുകളിലെ നിർമ്മാണ നിരോധനം പിണറായി സർക്കാറിന്റെ കർഷക ദ്രോഹത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് പറഞ്ഞു, മലയോര കർഷക ജനത വർഷങ്ങളായി മണ്ണോട് മല്ലടിച്ചു കൃഷി ചെയ്ത ഭൂമിയും വീടും ഉരുൾപൊട്ടലിൽ ഒലിച്ചു പോയപ്പോൾ കർഷകർക്ക് ഹെക്റ്ററിന് നാമമാത്ര തുക മാത്രമേ സർക്കർ സഹായമായി നൽകിയുള്ളു. കർഷകരോടുള്ള അവഗണന തുടരുബോയാണ് മേഖലയിൽ നിർമ്മാണ വിലക്ക് ഏർപ്പെടുത്തി എവിടുന്നെങ്കിലും കടം വാങ്ങി താമസിക്കാനുള്ള കൂര ഉണ്ടാക്കാനുള്ള കർഷകന്റെ ആഗ്രഹത്തിന്മേൽ കരിനിഴൽ വീഴുത്തികൊണ്ടുള്ള നിർമ്മാണ നിരോധനം. നിർമ്മാണ വിലക്ക് പുന പരിശോധിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി DKTF മുന്നോട്ട് പോകും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ കമ്മിറ്റി നടത്തുന്ന ജാഥയ്ക്ക് വാണിമേലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. DKTF വാണിമേൽ മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ വയലിൽ അധ്യക്ഷത വഹിച്ചു,, വി ടി സുരേന്ദ്രൻ,മൊയ്തു കോരങ്കോട്ട്, എൻ കെ മുത്തലിബ്,വാസു എരഞ്ഞിക്കൽ, മഹിമ രാഘവൻ,അശോകൻ ടി, ബാലകൃഷ്ണൻ കെ, രാമചന്ദ്രൻ തലായി,യു പി ജയേഷ് കുമാർ,ചള്ളയിൽ കുഞ്ഞാലി, ഭാസ്കരൻ കൊയ്യാൽ, രാജൻ കമ്പ്ളിപ്പാറ, ഡോമിനിക് കുഴിപള്ളി, ബോബി ജോർജ് തോക്കനാട്, മാർട്ടിൻ ടോംസ്, മാതു കുറ്റികടവത്ത്, ഫൈസൽ യു കെ, സമീർ കെ കെ, അസ്‌ലം കല്ലിൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment