കീഴൽ: വിജയഗാഥകൾ കൊണ്ട് സമ്പന്നമായ കീഴൽ ദേവിവിലാസം യു. പി സ്കൂളിന് ഒരിക്കൽ കൂടി അഭിമാനിക്കാൻ വക നൽകി വിദ്യാർത്ഥികളുടെ ഉജ്ജ്വല നേട്ടം. സംസ്ഥാന തലത്തിൽ നടന്ന USS പരീക്ഷയിൽ ഈ വിദ്യാലയത്തിലെ 28 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 16 പേരും മികച്ച വിജയം കരസ്ഥമാക്കി സ്കോളർഷിപ്പിന് അർഹരായി. ഇത് പരീക്ഷയെഴുതിയ പകുതിയിലധികം പേരും സ്കോളർഷിപ്പ് നേടിയെന്ന സമാനതകളില്ലാത്ത നേട്ടമാണ്.ഇതോടൊപ്പം, LSS പരീക്ഷയിലും വിദ്യാലയം തൻ്റെ മികവ് തെളിയിച്ചു. ഈ പരീക്ഷയിൽ പങ്കെടുത്ത 6 വിദ്യാർത്ഥികളിൽ 2 പേരും സ്കോളർഷിപ്പ് യോഗ്യത നേടി.മത്സര പരീക്ഷകൾ ഒരു വെല്ലുവിളിയായി മാറുന്ന ഈ കാലഘട്ടത്തിൽ, കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായി ഉണ്ടെങ്കിൽ ഏത് വിജയവും സ്വന്തമാക്കാൻ സാധിക്കുമെന്ന് ഈ വിദ്യാർത്ഥികൾ തെളിയിച്ചു. കേവലം വാക്കുകൾക്കപ്പുറം, അനുഭവത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും നേർസാക്ഷ്യമായി ഈ ചരിത്ര വിജയം കീഴൽ ദേവിവിലാസം യു. പി സ്കൂളിന് സ്വന്തം. ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.

Post a Comment