വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വളരെ പ്രധാനപ്പെട്ട റോഡാണ് കാവിൽ കുട്ടോത്ത്റോ ഡ്. വടകര തിരുവള്ളൂർ റോഡിനെയും,കാവിൽ തീക്കുനി കുറ്റ്യാടി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും, ലോകനാർക്കാവിലേക്കുള്ള പ്രധാന വഴിയുമാണ് ഈ റോഡ്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മുൻപ് 20 ലക്ഷം രൂപ ഈ റോഡിന് അനുവദിച്ചിരുന്നു.തുടർന്ന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും വീണ്ടും 50 ലക്ഷം രൂപ ഈ റോഡിനായി അനുവദിച്ചിരിക്കുകയാണ്. നിലവിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൻറെ 20 ലക്ഷം രൂപയും, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജും , കൾവെർട്ടും ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം നടപ്പിലാക്കുക.
പ്രദേശവാസികൾ സൗജന്യമായി ഭൂമി വിട്ടു നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് റോഡ് വികസനം നടപ്പിലാക്കുക. ഇതിനായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും ഒറ്റക്കെട്ടായി കമ്മിറ്റി രൂപീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്. കുട്ടോത്ത് കാവിൽ റോഡ് വികസിപ്പിക്കുന്നതോടെ വില്യാപ്പള്ളിയിലെ ഒരു പ്രധാനപ്പെട്ട റോഡ് കൂടി ഉന്നത നിലവാരത്തിലേക്ക് ഉയരും .കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
Post a Comment