പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനുള്ള രജിസ്ട്രേഷന്‍ മെയ് 23ന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അലോട്ട്മെന്റ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്പോര്‍ട്സില്‍ മികവ് തെളിയിച്ചവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ പരിഗണിക്കുക. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ hscap.kerala.gov.in എന്ന സൈറ്റില്‍ സ്പോര്‍ട്സ് ക്വാട്ട (സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് രജിസ്‌ട്രേഷന്‍) എന്ന ലിങ്കില്‍ അപേക്ഷ നല്‍കണം.
പ്രിന്റ്ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും (ഒബ്സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്ദിരാ പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെയ് 23 മുതല്‍ മെയ് 28 വരെ നേരിട്ട് എത്തണം.
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍ കാര്‍ഡ് നല്‍കും. സ്‌കോര്‍ കാര്‍ഡ് ലഭിച്ചശേഷം രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കൂള്‍/കോഴ്‌സുകള്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സ്പോര്‍ട്‌സ് പ്രവേശനത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, തീയതി, അതോറിറ്റി എന്നിവ ഉണ്ടായിരിക്കണം.ഫോണ്‍- 9496841575, 9895587321.
Post a Comment