മില്‍മയുടെ മിന്നൽ സമരം പിന്‍വലിച്ചു


തിരുവനന്തപുരം: സര്‍വിസില്‍നിന്ന്​ വിരമിച്ച ഉദ്യോഗസ്ഥന്​ പുനര്‍നിയമനം നല്‍കിയതിനെതിരെ തൊഴിലാളികൾ നടത്തിയ മിന്നല്‍ പണിമുടക്ക് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിന്‍വലിച്ചത്.

സമരത്തെ തുടർന്ന് മില്‍മ തിരുവനന്തപുരം മേഖലയിലെ പാല്‍ വിതരണം വ്യാഴാഴ്ച സ്തംഭിച്ചിരുന്നു. രാവിലെ ആറുമുതല്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടര്‍ന്ന് മേഖല യൂനിയന് കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല്‍ വിതരണമാണ് മുടങ്ങിയത്.

മന്ത്രി ജെ. ചിഞ്ചുറാണിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ശനിയാഴ്ച തൊഴില്‍-ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെ പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെയോടെ പാല്‍ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷ.


Post a Comment

Previous Post Next Post

WB AD


 


 

LIVE