
വടകര: ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നടക്കുന്ന അനധികൃത ഖനനം ഉടൻ നിർത്താൻ അധികൃതർ തയാറാകണമെന്ന് ആർ.എം.പി.ഐ. കെ.കെ രമ എം.എൽ.എ, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു എന്നിവർ ഉപ്പിലാറമല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണ്. വിഷയത്തെ
നിയമപരമായും ജനകീയ പ്രക്ഷോഭത്തിലൂടെയും നേരിടുമെന്നും നേതാക്കൾ പറഞ്ഞു. നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് നിലനിൽക്കുന്ന മലയാണിത്. ദേശീയപാത നിർമാണത്തിനെന്ന മറവിൽ വഗാഡ് കമ്പനി അനധികൃത കച്ചവടമാണ് നടത്തുന്നത്.നാടിൻ്റെ പരിസ്ഥിതി നശിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടി നിയമസഭയിൽ അവതരിപ്പിക്കുമെന്നും പ്രതിഷേധ സമരക്കാരെ പൊലിസും കമ്പനി അധികാരികളും ചേർന്ന് പീഡിപ്പിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.കെ വത്സരാജ്, രതീഷ് വരിക്കോട്ട് എന്നിവരും കൂടെയുണ്ടായിരുന്നു
Post a Comment