
മേമുണ്ട : മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും അധ്യാപക സംഘടന നേതാവുമായ ഒ കെ ജിഷയുടെ 'ഇരിപ്പിടങ്ങൾ പറയാതിരുന്നത്' എന്ന കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു. നാടക പ്രവർത്തകനായ സുരേഷ് ബാബു ശ്രീസ്ഥ, കവി ഗോപിനാരായണന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. ജിതേഷ് പി കെ,സുരേഷ് ബാബു ടി, സുരേന്ദ്രൻ വി എം , അജിത്ത് കുമാർ ടി, ഉനൈസ് എം സി , ലെനീഷ് വി തുടങ്ങിയവർ സംസാരിച്ചു. മെയ് 22ന് വടകര കേളുവേട്ടൻ - പി പി ശങ്കരൻ സ്മാരക ഹാളിൽ വെച്ച് പ്രശസ്ത കവി മുരുകൻ കാട്ടാക്കടയാണ് പുസ്തക പ്രകാശനം നടത്തുന്നത്.
Post a Comment