കേരളത്തിലെ 11 ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ; 3 ചക്രവാതച്ചുഴികൾ, പടിഞ്ഞാറൻ കാറ്റും ശക്തം, 5 ദിനം പെരുമഴ സാധ്യത


 തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. വടക്കൻ ഒഡിഷയ്ക്ക് മുകളിലും ചക്രവാതച്ചുഴിയുണ്ട്.കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റും ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. ജൂൺ 14 -17 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 14 -18 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ശക്തമാകാൻ സാധ്യതയുണ്ട്.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്


Post a Comment

Previous Post Next Post

WB AD


 


 

LIVE