കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണം നടന്ന കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയിൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡണ്ട് കൂടിയായ മനോജിന്റെ വീട്ടിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരംകോടന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സന്ദർശിച്ചു. രാത്രി വീട്ടിൽ എത്തിയ കട്ടാന മനോജിന്റെ വീടിന്റെ മുൻവശം നിർത്തിയിട്ടിരുന്ന മോട്ടോർസൈക്കിൾ മറിച്ചിടുകയും, കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്തു. കവിലും പറ പഞ്ചായത്തിലെ മറ്റു ജനവാസ കേന്ദ്രങ്ങളിലും കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശവാസികൾ ഭീതിയിലാണ്. പഞ്ചായത്ത് അധികൃതരും, വനം വകുപ്പും വേണ്ട രീതിയിൽ ഇടപെടുന്നില്ല എന്നുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണം നടന്ന കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയിൽ കോൺഗ്രസ് സംഘം സന്ദർശിച്ചു
NEWS DESK
0
Post a Comment