വിവാഹിതയായതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വാദം നിലനിൽക്കില്ല; യുവതി നൽകിയ കേസിൽ പ്രതിക്ക് ജാമ്യം


വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. യുവതി വിവാഹിതയായതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തന്നെ അപ്രസക്തമാണെന്ന് കോടതി വിലയിരുത്തി. വിവാഹിതയായ ഒരാൾക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരിൽ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് നിയമപരമായി അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പാലക്കാട് സ്വദേശിയുടെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഒരുമിച്ച് ജോലി ചെയ്യുന്ന യുവാവും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുമെന്നുമാണ് കേസ്.കൂടുതൽ അന്വേഷണം വേണമെന്ന പോലീസ് വാദവും കോടതി തള്ളി. മൂന്നാഴ്ച റിമാൻഡിൽ ആയ സാഹചര്യത്തിൽ ജാമ്യം നൽകേണ്ടതാണെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. യുവാവിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE