ചോറോട് : കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിംഗ് തകർന്നുവീണ് യുവതി മരിക്കാൻ ഇടയായ സംഭവം ആരോഗ്യമന്ത്രിയുടെയും, ആരോഗ്യവകുപ്പിന്റെയും വീഴ്ചയാണെന്ന് ആരോപിച്ചും സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ പ്രതിഷേധ പ്രകടനവും തുടർന്ന് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.കൂട്ടായ്മ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ : നജ്മൽ. പി. ടി. കെ ഉദ്ഘാടനം ചെയ്തു. ചെനേങ്കി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ,ഭാസ്കരൻ. എ, ബിജു. ടി. എം, പ്രഭാകരൻ. ഇ. കെ,സുകുമാരൻ ബലവാടി,രജിത്ത് മാലോൽ, കാർത്തിക് ചോറോട്,പവിത്ര രാജൻ. കെ. കെ, അഭിലാഷ്, സുഭാഷ് ചെറുവത്ത്,പ്രേമ മഠത്തിൽ, തിലോത്തമ. എം. കെ, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് സിജു പുഞ്ചിരിമിൽ, ജിബിൻ കൈനാട്ടി,ശ്രീകുമാർ,വിനോദൻ ടി. എം എന്നിവർ നേതൃത്വം നൽകി.
Post a Comment