കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരായ സിപിഎമ്മിന്റെ കൈവെട്ട് ഭീഷണി മുദ്രാവാക്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ രമ എംഎൽഎ. വിമർശിക്കുന്നവരെ ടി.പി ചന്ദ്രശേഖരനെ പോലെ നേരിടാനാണ് സിപിഎം നീക്കമെന്നും രമ പ്രതികരിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടി, അത് സംസാരിക്കുന്നവരുടെ കൈവെട്ടും,കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. നമുക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ടി.പി ചന്ദ്രശേഖരെയും ഇത് തന്നെയാണ് ചെയ്തത്. പ്രസ്ഥാനത്തെ വിമർശിച്ചതിനും പ്രസ്ഥാനത്തിന്റെ വഴിവിട്ട സമീപനങ്ങളെ തുറന്ന് കാട്ടിയതിന് അദ്ദേഹത്തെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞത്. അവർ അതിനൊന്നും മടിക്കാത്ത പാർട്ടിയാണ്'..രമ പറഞ്ഞു.
Post a Comment