എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ.


 കൊച്ചി ∙ കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. കാക്കനാട് പാലച്ചുവട്ടിലെ ഇവർ‌ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 

ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഫ്ലാറ്റിൽ പരിശോധന നടന്നത്. ഇവർ എംഡിഎംഎ വിൽപ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്ലാറ്റിൽ പരിശോധന നടന്നു. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. 

റിൻസിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നൽകിയിരിക്കുന്ന മൊഴി


Post a Comment

Previous Post Next Post

WB AD


 


 

LIVE