സ്ത്രീധനം നൽകാത്തതിലുള്ള വിരോധം; എട്ട് മാസമുള്ള സ്വന്തം കുഞ്ഞിനെ തലകീഴായി പിടിച്ച് നടന്ന് അച്ഛൻ

 


യുപിയിൽ പിഞ്ചുകുഞ്ഞിനോട് അച്ഛന്റെ കൊടുംക്രൂരത. 8 മാസം പ്രായമുള്ള കുഞ്ഞിനെ തല കീഴായി തൂക്കി അച്ഛൻ ശ്രമത്തിലൂടെ നടന്നു. ഉത്തർപ്രദേശിലെ റാംപൂരിൽ ആണ് സംഭവം. കുഞ്ഞിനെ പിടിച്ചുകൊണ്ട് നടക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയുമായുണ്ടായ തർക്കത്തത്തുടർന്നാണ് ക്രൂരത. ഭാര്യയെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുണ്ട്. കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. എന്നാൽ ഇത്രയും നടന്നിട്ടും സംഭവത്തിൽ യുപി പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

സഞ്ജു എന്ന യുവാവാണ് സ്ത്രീധനത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനോട് ക്രൂരത കാണിച്ചത്. ഇയാൾ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ സുമന്‍ പറഞ്ഞു. വിവാഹം നടന്നത് 2023ലാണെന്നും അന്ന് മുതല്‍ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയാണെന്നും സുമന്‍ പറഞ്ഞു. രണ്ട് ലക്ഷവും ഒരു കാറുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post

WB AD


 


 

LIVE