തിരുവനന്തപുരം കല്ലമ്പലത്ത് കേരളത്തെ നടുക്കി വൻ ലഹരി വേട്ട


തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ ലഹരി വേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡി എം എയും ,
17 ലിറ്റര്‍ വിദേശ മദ്യവുമായി നാല് പേരെയാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് രണ്ടുകോടിയില്‍ അധികം വിലവരും.

നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ വര്‍ക്കല സ്വദേശിയായ 42 വയസുള്ള സഞ്ജു എന്നറിയപ്പെടുന്ന സൈജു, ഞെക്കാട് വലിയവിള സ്വദേശി
32 വയസ്സുള്ള നന്ദു, 39 വയസ്സുള്ള ഉണ്ണികണ്ണന്‍, 35 വയസുള്ള പ്രമീണ്‍ എന്നിവരാണ് ചില്ലറ വില്പനയില്‍ ഏകദേശം രണ്ടു കോടിയോളം രൂപ വിലവരുന്ന ലഹരിശേഖരം കടത്തിക്കൊണ്ടു വന്നത്.ഈത്തപ്പഴത്തിന്റെ പെട്ടികള്‍ക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം പ്രതികള്‍ ഒളിപ്പിച്ചത്.മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്.ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ട് രഹസ്യ സങ്കേതത്തിലേക്ക് പോകാനായി എത്തിയ ഉണ്ണിക്കണ്ണനും പ്രമീണും ഉള്‍പ്പെടുന്ന നാലംഗ സംഘത്തെ അതിസാഹസികമായാണ് കല്ലമ്പലം പോലീസിന്റെ സഹായത്തോടെ ജില്ലാ റൂറല്‍ ഡാന്‍സാഫ് ടീം പിടികൂടിയത്.

കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. ഇന്നലെ രാത്രി വൈകിയാണ് കല്ലമ്പലം ജംഗ്ഷനില്‍ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലും ആയി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്. തിരുവനന്തപുരം ജില്ലാ റൂറല്‍ എസ്പി സുദര്‍ശന്‍ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ നര്‍ക്കൊട്ടിക് ഡിവൈഎസ്പി പ്രദീപിന്റെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീമും വര്‍ക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള കല്ലമ്പലം പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഡാന്‍സാഫ് എസ് ഐ മാരായ സാഹില്‍ ബിജു കുമാര്‍, എസ് സി പി ഒ മാരായ വിനീഷ് അനൂപ് സി പി.ഒ ഫറൂക്ക് , കല്ലമ്പലം SHO പ്രൈജു ,എസ്.ഐ ഷമീര്‍, സുനില്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.


Post a Comment

Previous Post Next Post

WB AD


 


 

LIVE