മുണ്ടക്കൈ ചൂരൽ മല ദുരന്ത ബാധിതർക്കുള്ള വീട് നിർമിക്കാൻ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവന്നിരുന്നു, ഇപ്പോൾ ഇതാ കോൺഗ്രസും സമാനമായ രീതിയിൽ അഴിമതി നടത്തിയെന്ന ആരോപണം ഉയർന്നുവരുന്നു. വീട് നിർമ്മാണത്തിനായി പിരിച്ച തുക തട്ടിപ്പിനു പിന്നാലെയാണ് സ്ഥലം വാങ്ങുന്നതിൽ കോൺഗ്രസ് കാണിച്ച അഴിമതിയെ പറ്റിയും ആരോപണം ഉയരുന്നത്.
മുണ്ടക്കൈ ചൂരൽ മല ദുരന്ത ബാധിതർക്ക് 100 വീടുകൾ നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ വീടു നിർമാണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. വീടുകൾ നിർമിക്കുന്നതിനായി യൂത്ത് കോൺഗ്രസ് നടത്തിയ പിരിവിന്റെ കണക്കാണെങ്കിൽ അന്തരീക്ഷത്തിലുമാണ്. കോൺഗ്രസിന് ഇതുവരെ പിരിച്ച് കിട്ടിയത് 3 കോടി 14 ലക്ഷംരൂപയാണ്.ഇപ്പോൾ വിവാദം വന്നിരിക്കുന്നത് സ്ഥലം കണ്ടെത്തുന്നതിനെ പറ്റിയാണ്. തൃക്കൈപ്പറ്റ വില്ലേജിൽ വീട് നിർമിക്കുന്നതിനായി ഭൂമി നോക്കുന്നതായാണ് വിവരം. എന്നാൽ അടിസ്ഥാനസൗകര്യമില്ലാത്ത ഉൾപ്രദേശമാണ് വലിയ വില കൊടുത്ത് വാങ്ങുന്നതെന്നാണ് ഇപ്പോൾ കോൺഗ്രസിന് എതിരെ ഉയരുന്ന ആരോപണം. കൂടാതെ നേതാക്കൾ വൻ തുക കമ്മീഷൻ വാങ്ങുന്നുവെന്നും ആരോപണമുണ്ട്.
ലീഗിന്റെ ഭൂമിതട്ടിപ്പ് വിവാദത്തിലായതിനു പിന്നാലെ കോൺഗ്രസിലെ തട്ടിപ്പും പുറത്തുവന്നിരിക്കുന്നത് യുഡിഎഫിന്റെ വിശ്വാസ്യത തകർത്തിരിക്കുയാണ്. ദുരന്തത്തിലും അഴിമതി നടത്താനുള്ള ഇടം തേടുകയാണ് കോൺഗ്രസും ലീഗും.
Post a Comment