ഓർക്കാട്ടേരി എൽ പി സ്കൂളിൽ വായനാമാസാചരണത്തിന്റെ ഭാഗമായി ഫെയ്ത്ത് ബുക്കുമായി സഹകരിച്ചുകൊണ്ട് പുസ്തകമേള സംഘടിപ്പിച്ചു...കുട്ടികളിൽ വായന ലഹരി ആക്കുന്നതിന് സഹായകരമായ നൂറുകണക്കിന് പുസ്തകങ്ങൾ മേളയിൽ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.. കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചെറുകഥകൾ, ചിത്ര പുസ്തകങ്ങൾ,കുട്ടിക്കവിതകൾ തുടങ്ങി വായനയിലേക്ക് കുട്ടികളെ ആകർഷിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പുസ്തകങ്ങൾ മേളയുടെ ഭാഗമായി കുട്ടികൾ പരിചയപ്പെട്ടു. സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മേളയുടെ ഭാഗമായി പുസ്തകങ്ങളെല്ലാം മിതമായ നിരക്കിൽ വാങ്ങുന്നതിനുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്... സ്കൂൾ ഹാളിൽ ഒരുക്കിയിട്ടുള്ള പുസ്തകമേളയുടെ ഉദ്ഘാടനം മുൻ പ്രധാനധ്യാപിക കെ ബീനടീച്ചർ നിർവഹിച്ചു. പ്രധാനധ്യാപിക സി കെ റീന അധ്യക്ഷയായി. പി ജയചന്ദ്രൻ, പി കിരൺജിത്ത്, എം പി ഷൈനി, കെ പി ഷിബിൻ,ഫെയ്ത്ത് ബുക്സ് എം ഡി യൂജിൻ ജി വിജയൻ, സദാനന്ദൻ, ടി സി പ്രദീപ്,രാധ വിജയൻ എന്നിവർ സംസാരിച്ചു.
വേണമെൻ കൂടെ വീണ്ടുമെൻ വായന കളിക്കൂട്ടുകാരാവായനാമാസാചരണത്തിന്റെ ഭാഗമായി ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള സംഘടിപ്പിച്ചു..
NEWS DESK
0
Post a Comment