*വിജ്ഞാൻ കലാവേദി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും വിജയാരവം പരിപാടിയും സംഘടിപ്പിച്ചു

പതിയാരക്കര: വിജ്ഞാൻ കലാവേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഉന്നത വിജയികളെ അനുമോദിക്കുന്ന വിജയാരവം പരിപാടിയും സംഘടിപ്പിച്ചു. സമൂഹത്തിന് ഭീഷണിയാവുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ പറ്റിയുള്ള ക്ലാസും ചടങ്ങിന്റെ ഉദ്ഘാടനവും വടകര എക്സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ജയരാജൻ.കെ.എ നിർവഹിച്ചു.
എൽ.എസ്.എസ് , യു.എസ്.എസ് , എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കുസാറ്റ് എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രാകേന്ദു മുരളിയെയും അനുമോദിച്ചു.
രൂപേഷ്.കെ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് കുമാർ,  ഒ.പി.ചന്ദ്രൻ, വി.വി.സുരേന്ദ്രൻ , സി.മനോജ്, യൂസുഫ്.എം.പി എന്നിവർ സംസാരിച്ചു.
ദിലീപ്കുമാർ സ്വാഗതവും സുമേഷ്.വി.എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE