
ഒഞ്ചിയം ഗവ: യു പി സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ ക്ലാസ്സുകളിലും യുറീക്ക വിതരണം ചെയ്തു. ഒരു വർഷത്തേക്കുള്ള യുറീക്ക ഒഞ്ചിയം പ്രദേശവാസിയായ മഹത് വ്യക്തിയുടെ സംഭാവനയായാണ് വിദ്യാലയത്തിന് ലഭിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡണ്ട് ബി. മധു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പരിഷത്ത് ഒഞ്ചിയം മേഖല അക്കാദമിക് കൺവീനർ എം.കെ വസന്തൻ മാസ്റ്റർ മാസിക വിതരണം നടത്തി. പ്രധാനാധ്യാപകൻ ടി വി എ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റീന, പ്രീതി എന്നിവർ സംസരിച്ചു. ആത്മിക പി.കെ നന്ദി പറഞ്ഞു.
Post a Comment