ലോക്സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കി കോൺഗ്രസ്. കോണ്‍ഗ്രസ് നല്‍കിയ ആദ്യ പട്ടികയില്‍ ശശി തരൂരിന്റെ പേരില്ല. അതേസമയം, ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോൺഗ്രസിന് മറുപടി നൽകി.കോണ്‍ഗ്രസിനെ ഇക്കാര്യം തരൂര്‍ അറിയിച്ചു. മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും തരൂര്‍ പറഞ്ഞു.അതേസമയം, പ്രതിപക്ഷത്തിന് വഴങ്ങി ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയം ഇന്ന് ലോക്സഭയില്‍ ചര്‍ച്ച ചെയ്യും. 16 മണിക്കൂര്‍ വിശദമായി ചര്‍ച്ചയാകാമെന്നാണ് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെ ലോക്സഭയില്‍ വിശദീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. രാജ്യസഭയില്‍ നാളെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുക.
Post a Comment