നാദാപുരം: രാഷ്ട്രീയ യുവജനതാദൾ നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.എസ്. എസ് . എൽ .സി, എൽ എസ് .എസ് ,യു.എസ്. എസ് ,പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ച പരിപാടി ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ രജീഷ് അധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം ഇ കെ സജിത്ത്കുമാർ,മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് ,ജില്ലാ കമ്മറ്റി അംഗങ്ങളായ പി എം നാണു, എം കെ മൊയ്തു, എം പി വിജയൻ ,ശ്രീജ പാല പറമ്പത്ത്,അമൽകോമത്ത്, കെ വി നാസർ, വി കെ പവിത്രൻ, സി എച്ച് ഫൈസൽ, ടി കെ ബാലൻ, എം. ബാൽ രാജ് എന്നിവർ സംസാരിച്ചു.പടം: രാഷ്ട്രീയ യുവജനതാദൾ പ്രതിഭാസംഗമത്തിൽ എം.കെ ഭാസ്കരൻ വിജയികൾക്ക് ഉപഹാരങ്ങൾ നൽകുന്നു.
Post a Comment