ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ സോഫ്റ്റ് ബേസ് ബോർഡ് യൂത്ത് ടീമിലേക്ക് കെ. ടി മൃദുല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 17 മുതൽ 21 വരെ നേപ്പാളിലെ പൊക്കാറയിൽ (pokhara-Arena) വെച്ചാണ് മത്സരം. പയ്യന്നൂർ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മൃദുല. അഴിയൂർ കോറോത്ത് ശ്രീ നാഗ ഭഗവതി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും ശിവസേന നേതാവുമായ തുളസി ദാസിന്റെയും ജെസ്സിനയുടെയും മകളാണ്. കഴിഞ്ഞ വർഷങ്ങളിൽ ഭൂട്ടാനിലും നേപ്പാളിലും നടന്ന ഏഷ്യൻ ഗെയിംസിൽ കളിച്ച സ്വർണ കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു മൃദുല കുന്നുമ്മക്കര സ്വദേശിയാണ്.
Post a Comment