വനിത പൊലീസുകാർക്ക് സമൂഹമാദ്ധ്യമ ഉപയോഗത്തിന് നിയന്ത്രണം, ലംഘിച്ചാൽ നടപടിയെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: വനിതാ പൊലീസുകാർക്ക് സമൂഹമാദ്ധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കുലർ. പൊലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവുണ്ട്. ഇത് മറികടന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.പൊലീസ് ചട്ടങ്ങൾ മറികടന്ന് ഉദ്യോഗസ്ഥർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതായി ബറ്റാലിയൻ കമാണ്ടന്റ് ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമ നിന്ത്രണങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്‌മൂലം നൽകണമെന്നും കമാണ്ടന്റ് വ്യക്തമാക്കി. നിയന്ത്രണങ്ങൾ പാലിക്കാതെ വന്നാൽ നടപടികളുണ്ടാവുമെന്നും സർക്കുലറിൽ പറയുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE