‘രക്ഷാപ്രവര്‍ത്തനം വൈകിയില്ല’; കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടര്‍

 


കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന ഒരാള്‍ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. അപകടത്തിന് ശേഷം രക്ഷപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലക്ഷയം സംബന്ധിച്ച് പിഡബ്ല്യുഡി നല്‍കിയ റിപ്പോര്‍ട്ട് അടക്കം ഉള്‍പ്പെടുത്തിയാണ് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബലക്ഷയമുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിനെക്കുറിച്ച് മുന്‍പ് പിഡബ്ല്യുഡി റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.മൂന്നാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യമന്ത്രി മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി , ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സൂപ്രണ്ട് അടക്കമുള്ളവരുടെ മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. ബലക്ഷയം സംബന്ധിച്ചുള്ള പിഡബ്ല്യുഡി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും കെട്ടിടം പൊളിച്ചു മാറ്റുന്നതിന് സംബന്ധിച്ച് പിഡബ്ല്യുഡി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍  പറഞ്ഞു.സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തി വിശദമായ പരിശോധന ജില്ലാ കളക്ടര്‍ നടത്തിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും പിഡബ്ല്യുഡി റിപ്പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം എടുത്തു. റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

Post a Comment

Previous Post Next Post

WB AD


 


 

LIVE