വടകര: ഒട്ടേറെ പുതുമകളോടെ, ഏറെ ശ്രദ്ധേയമായി സംഘടിപ്പിക്കപ്പെട്ട രാജ്യാന്തര പുസ്തകോത്സവം'വ' രണ്ടാം പതിപ്പിന് വടകരയില്‍ അരങ്ങൊരുങ്ങുകയായി. ഇതിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണയോഗം വടകര റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബി.ഹിരണ്‍ അധ്യക്ഷനായി. രാജന്‍ ചെറുവാട്ട്, ശശികുമാര്‍ പുറമേരി ,ടി.രാധാകൃഷ്ണന്‍, സി. വി ജെന്നി, ബിജുപുതുപ്പണം, രജനീഷ് പാലയാട്, സുരേഷ് പുത്തലത്ത്, ഗീത മോഹന്‍, എം.സി പ്രമോദ്, പി.സി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ രമ എം.എല്‍.എ ചെയര്‍പേഴ്‌സണായും കെ. ബിനുകുമാര്‍ ജനറല്‍ കണ്‍വീനറായുമുള്ള സംഘാടകസമിതി നിലവില്‍ വന്നു. 2025 സപ്തംബര്‍ 10മുതല്‍ 14വരെ വടകര മുനിസിപ്പല്‍ പാര്‍ക്കിലാണ് പുസ്തകോത്സവം നടക്കുന്നത്.
കേരളത്തിലെ പ്രധാന പ്രസാധകര്‍ക്കൊപ്പം രാജ്യാന്തര പ്രസാധക സംഘങ്ങളുടെ പുസ്തകങ്ങളും പുസ്തകോത്സവത്തില്‍ ലഭ്യമാകും. അഞ്ചു ദിവസങ്ങളിലായി വ്യത്യസ്തതയാര്‍ന്ന നിരവധി പരിപാടികള്‍, കലാ സാംസ്‌കാരിക സിനിമാമേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും 'വ' യുടെ രണ്ടാം പതിപ്പും ഒരു പുത്തന്‍ അനുഭവമാക്കി തീര്‍ക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
Post a Comment