മകളെ ലൈംഗികമായി ചൂഷണം ചെയ്തു; കൊല്ലത്ത് പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും


കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ് വിധിച്ച് കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് 17 വര്‍ഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം വീതം കഠിനതടവും അര ലക്ഷം രൂപ വീതം പിഴയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പനുസരിച്ച് രണ്ട് വര്‍ഷം കഠിനതടവുമാണ് വിധിച്ചത്. കുണ്ടറ പൊലീസ് ഇന്‍സ്‌പെക്ടര്‍ സിജിന്‍ മാത്യു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.

Post a Comment

Previous Post Next Post

WB AD


 


 

LIVE