‘മയക്കുമരുന്ന് ഉത്പാദകര്‍’; ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 23രാജ്യങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ട്രംപ്

 


ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 23രാജ്യങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ ആക്ഷേപം. ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങള്‍ നിരോധിത മരുന്നുകളുടെ ഉത്പന്നത്തിലും വിതരണത്തിലും മുന്‍പന്തിയിലുള്ള രാജ്യങ്ങളാണെന്നാണ് ട്രംപിന്റെ ആക്ഷേപം.പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷനില്‍ ആണ് പ്രധാന മയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ പ്രധാന നിയമവിരുദ്ധ മയക്കുമരുന്ന് ഉല്‍പ്പാദനം നടത്തുന്നവരായി ഈ രാജ്യങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം ട്രംപ് നടത്തിയത്. ലഹരിമരുന്നുകള്‍ നിര്‍മ്മിച്ച് കടത്തുന്നതുവഴി ഈ രാജ്യങ്ങള്‍ അമേരിക്കയിലെ പൗരന്മാരുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നുമാണ് ട്രംപിന്റെ വാദം. മെക്സിക്കോ, നിക്കരാഗ്വ, പനാമ, വെനസ്വേല ,കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍, പെറു, മെക്‌സിക്കോ, ബഹാമാസ്, ബെലീസ്, ബൊളീവിയ, മ്യാന്‍മര്‍, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ് എന്നിവയാണ് ട്രംപ് അധിക്ഷേപിച്ച മറ്റ് രാജ്യങ്ങള്‍.യുഎസിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാന പങ്കുള്ള രാജ്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ‘പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷനില്‍’ ട്രംപ് പട്ടിക സമര്‍പ്പിച്ചത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE