വളയം : തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം 13 ലക്ഷം രൂപ ചെലവിൽ വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷയായി.കംപ്യൂട്ടറൈസിഡ് നോൺ- കോൺടാക്ട് ടോണോമീറ്റർ,കണ്ണിന്റെ പ്രഷർ,ഗ്ലോക്കോമ എന്ന കണ്ടുപിടിക്കുവാൻ പരിശോധന, ഡയബെറ്റിക് റെറ്റിനോപ്പതി കണ്ടെത്താനുള്ള പരിശോധന ഉപകരണങ്ങൾ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ,മെഡിക്കൽ ഓഫിസർ സിന്ധു, പഞ്ചായത്ത് അംഗം വി പി ശശിധരൻ,എം ദിവാകരൻ,എം ടി ബാലൻ,കെ കൃഷ്ണൻ,സി എച്ച് ശങ്കരൻ, ടെക്നീഷ്യൻ ഭഗീഷ്എന്നിവർ സംസാരിച്ചു.
Post a Comment