ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ' നോവൽ പ്രകാശനം ചെയ്തു

വി.കെ.സുരേഷിന്റെ 'ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം എം.എൻ.കാരശ്ശേരി നിർവഹിക്കുന്നു വടകര: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.കെ.സുരേഷിന്റെ 'ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ' എന്ന നോവലിന്റെ പ്രകാശനം എം.എൻ.കാരശ്ശേരി നിർവഹിച്ചു.  വടകര ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഗീതാ മോഹൻ അധ്യക്ഷത വഹിച്ചു. പി.വി.ഷാജികുമാർ പുസ്തകം ഏറ്റുവാങ്ങി. കെ.വി.സജയ് പുസ്തക പരിചയം നടത്തി. ആർ.ഷിജു, സത്യൻ മാടാക്കര തുടങ്ങിയവർ സംസാരിച്ചു. വി.കെ.സുരേഷ് മറുമൊഴി നൽകി. തുടർന്ന് നമ്രത ഒതയോത്തിന്റെ ഗസലും അരങ്ങേറി.

Post a Comment

Previous Post Next Post

WB AD


 


 

LIVE