'സാമൂഹിക വിമര്‍ശകനായ എന്നെ വലയ്ക്കുന്നു'; റിനിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍


തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പേര് പറയാതെ ആരോപണമുയര്‍ത്തിയ യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്ജിനെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കാണ് പരാതി നല്‍കിയത്.ബഹുമാനത്തോടെയാണ് താന്‍ റിനിയോട് പെരുമാറിയതെന്ന് രാഹുല്‍ പരാതിയില്‍ പറയുന്നു. സാമൂഹിക വിമര്‍ശകനായ തന്നെ വലയ്ക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്നതാണ് താന്‍ ഉന്നയിച്ച ചോദ്യമെന്നും രാഹുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യാതൊരു പരാതിയും തന്നെ ഇല്ലെന്ന് റിനി പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 


Post a Comment

Previous Post Next Post

WB AD


 


 

LIVE