ആഗോള അയ്യപ്പ സംഗമം സർക്കാർ പരിപാടിയല്ലെന്ന വിശദീകരണം പാളുന്നു , അയ്യപ്പസംഗമം പ്രചാരണ ബോർഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും

 


തിരുവനന്തപുരം:അയ്യപ്പസംഗമം പ്രചാരണ ബോർഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും.തിരുവനന്തപുരം നഗരത്തിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.അയ്യപ്പ സംഗമം സർക്കാർ പരിപാടിയല്ലെന്ന് വിശദീകരിക്കുമ്പോഴാണ് കൂറ്റൻ പ്രചരണ ബോർഡ് വച്ചിരികികുന്നത്. അയ്യപ്പ സംഗമം സംഘാടകരാണ് ബോർഡ് സ്ഥാപിച്ചത്.ആഗോള അയ്യപ്പ സംഗമത്തിനെതിരെ  ഹൈക്കോടതിയിലെ ഹർജിക്കാരൻ വിസി അജികുമാറും ഡോ.പിഎസ് മഹേന്ദ്ര കുമാർ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.. സർക്കാരിന്‍റെ  രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിക്കുന്നു.പ്രാഥമികകാര്യങ്ങൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹർജിയിൽ പറയുന്നു. അജികുമാറിനായി അഭിഭാഷകൻ ടോം ജോസഫാണ് ഹർജി സമർപ്പിച്ചത്. അതെസമയം ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹർജിയിൽ വാദിക്കുന്നു. മഹേന്ദ്ര കുമാറിനായി അഭിഭാഷകൻ എംഎസ് വിഷ്ണു ശങ്കറാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തതത്. 

Post a Comment

Previous Post Next Post

WB AD


 


 

LIVE