‘ഭരത് ചന്ദ്രൻ മോഡലിൽ നിന്നു മാറാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല, അയാളെ എംപി ആക്കിയവർ അനുഭവിക്കട്ടെ’; കെ മുരളീധരൻ

 


കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കെ മുരളീധരൻ. ഭരത് ചന്ദ്രൻ മോഡലിൽ നിന്നു മാറാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അയാളെ എംപി ആക്കിയവർ അനുഭവിച്ചോട്ടെയെന്നും മുരളീധരൻ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ തൽക്കാലം ശാന്തനായി മാറി നിൽക്കുക.രാഹുൽ വന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കുക ആ വിഷയമാകും. കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന് സർക്കാരിനെ പ്രതിരോധത്തിൽ ആക്കാനായി. രാഹുൽ വന്നാൽ അതിന് കഴിയുമായിരുന്നില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.നിയമസഭയിൽ ആരും പ്രതിരോധിക്കാൻ ഇല്ലാത്തതുകൊണ്ടല്ല. മുത്തങ്ങ വെടിവെപ്പ് നടക്കുന്ന കാലത്ത് താൻ അവിടത്തെ എംപിയായിരുന്നു. കെ.പി.സി.സി അധ്യക്ഷനുമായിരുന്നു. അത് പ്രതിരോധിക്കാൻ യുഡിഎഫിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനമായിരുന്നു. അതാണ് മുത്തങ്ങയിൽ നടപ്പിലാക്കിയത്. സായുധ കലാപത്തിന്റെ രൂപത്തിൽ വന്നപ്പോഴാണ് നേരിട്ടത്.ശിവഗിരി സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. ശക്തമായി തുടക്കത്തിൽ ഇടപെട്ടില്ല എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്. രണ്ട് സന്യാസി വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായിരുന്നു രണ്ടും ഒരേ വിശ്വാസികളാണ്. രണ്ടിടത്തും ആന്റണി നടപ്പിലാക്കിയത് യുഡിഎഫ് നിലപാടായിരുന്നു. പിണറായി വിജയന് ആയുധങ്ങൾ നഷ്ടപ്പെടുന്നു.തുരുമ്പെടുത്ത ആയുധങ്ങൾ എടുത്ത് പ്രയോഗിക്കുകയാണ്. സഭയിൽ ഭരണപക്ഷം സ്കോർ ചെയ്തിട്ടില്ല. സഭയിൽ ബഹളം ഉണ്ടാക്കി പിരിച്ചു വിടൽ അല്ല യുഡിഎഫിന്റെ നിലപാട്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനായെന്നും മുരളീധരൻ വിമർശിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE