മുംബൈ ആസ്ഥാനമായിട്ടുള്ള ബേങ്കിംഗ് ഫ്രോണ്ടിയേര്‍സ് ഈ വര്‍ഷത്തെ ഏറ്റവും നല്ല ഇന്‍വെസ്റ്റ്‌മെന്റ് ട്രാന്‍സ്‌ഫോര്‍മേഷനുള്ള അവാര്‍ഡ് ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന് ലഭിച്ചു. 2024 - 25 വര്‍ഷത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ബേങ്ക് ഈ അവാര്‍ഡിന് അര്‍ഹമായത്. പ്രമോദ് കര്‍ണ്ണാട്, വി ബാബു, സതീഷ് ഉദ്ദേക്കര്‍, പ്രഭാദ് ചതുര്‍വേദി എന്നിവരടങ്ങുന്ന ജൂറി മെമ്പേര്‍സാണ് ഏറാമല ബേങ്കിനെ തെരഞ്ഞെടുത്തത്. ഏറാമല ബേങ്ക് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സെന്‍ട്രല്‍ ബോര്‍ഡ് റിസര്‍വ്വ് ബേങ്ക് ഓഫ് ഇന്‍ഡ്യ ഡയരക്ടര്‍ സതിഷ് മറാഠേ, ബാബുനായര്‍ സി.ഇ.ഒ ബേങ്കിംഗ് ഫ്രോണ്ടിയേര്‍സ്, മനോജ് അഗര്‍വാള്‍ മാനേജിംഗ് ഡയരക്ടര്‍ ബേങ്കിംഗ് ഫ്രോണ്ടിയേര്‍സ്, സുഭാഷ് ശിരോദ്കര്‍ ചീഫ് ഗസ്റ്റ് ബഹുമാനപ്പെട്ട ഗോവ സഹകരണ വകുപ്പ് മന്ത്രി, എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
Post a Comment