എടച്ചേരിയിൽ പുതുതായി രൂപീകരിച്ച *സർഗ' റസിഡന്റ്സ് അസോസിയേഷന്റെ * ഉദ്ഘാടനം നടന്നു

 


എടച്ചേരി: എടച്ചേരി നോർത്ത് വാർഡ് 9 അജയ് വീവേഴ്സ് സൊസൈറ്റി പ്രദേശത്ത് രൂപീകരിച്ച 'സർഗ' റസിഡന്റ്സ്അസോസിയേഷന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ  നിർവ്വഹിച്ചു. അസോസിയേഷൻ  പ്രസിഡന്റ് ശ്രീ.കെ.വാസുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.തലമുതിർന്ന അംഗങ്ങളായ കമ്മള കുന്നുമ്മൽ ഗോപാലൻ,ചീരു പട്ടാണ്ടിയിൽ ആദരിച്ചു.മഴവിൽ മനോരമ'പാട്ടിലെ താരം' ജേതാവ്  അരുന്ധതി ഷാജിയെ അനുമോദിച്ചു. നാദാപുരം എ എസ് ഐ യും പ്രഭാഷകനുമായ രംഗീഷ് കടവത്ത് മദ്യമയക്കുമരുന്ന്ബോധവൽക്കരണ ക്ലാസ് നടത്തി.വാർഡ് മെമ്പർ ഷീമവള്ളിൽ,ഒ.ശ്രീധരൻ മാസ്റ്റർ,ബാലൻ.വി.കെ, കെ.പിവിത്രൻ മാസ്റ്റർ, വാസു വി.കെ, കുമാരൻ എം.പി സംസാരിച്ചു.സിക്രട്ടറി  കൃഷ്ണൻ പുനത്തിൽ സ്വാഗതവും, വനിതാ ഫോറം കൺവീനർ കെ.ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികൾ അരങ്ങേറി.


Post a Comment

Previous Post Next Post

WB AD


 


 

LIVE