വിദേശ മദ്യം പിടികൂടി



 വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ അഴിയൂർ ദേശത്ത് മാഹി റെയിൽവേ സ്റ്റേഷൻ കിഴക്ക് ഭാഗം പ്രീമെട്രിക്ക് ഹോസ്റ്റൽ ആൺകുട്ടികൾ എന്ന സ്ഥാപനത്തിന്റെ പ്രധാന കവാടത്തിന് സമീപം വെച്ച് വൈകിട്ട് 5 15 മണി സമയത്ത് ഒരു റെക്സിൻ ബാഗിലും ഒരു ബിഗ് ഷോപ്പറിലുമായി 500 ml Falcon xxx Rum 19 കുപ്പികൾ 1000 mlന്റെ SYKENDER XXX Rum 9 കുപ്പികൾ എന്നിങ്ങനെ 28 കുപ്പികളിലായി 18.5 മാഹി വിദേശ മദ്യം കടത്തിക്കൊണ്ടുവരവെ വടകര റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ , പ്രിവന്റീവ് ഓഫീസർ വി സി വിജയൻ , സി ഇ ഓ സച്ചിൻ , സിഇഒ ഡ്രൈവർ രാജൻ എന്നിവർ ചേർന്ന് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സംസ്ഥാനത്തിൽ കന്യാകുമാരി ജില്ലയിൽ കൽക്കുളം താലൂക്കിൽ കൽക്കുളം വില്ലേജിൽ വിളഞ്ഞിയമ്പലം ദേശത്ത് പുല്ലാനി വിള വീട്ടിൽ ആൻഡ്രൂസ് മകൻ ദാസ് 42/25 എന്നയാളാണ് അനധികൃത മദ്യവുമായി അറസ്റ്റിൽ ആയത്. കന്യാകുമാരി ഭാഗത്തേക്ക് വില്പനയ്ക്കായി കൊണ്ടുപോകുന്ന മദ്യമാണ് പിടിയിലായത്. പ്രതിയെ ബഹുമാനപ്പെട്ട ജെഎഫ് സി എം വടകര കോടതി മുമ്പാകെ ഹാജരാക്കുകയും പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും  ചെയ്തിട്ടുള്ളതാണ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE