കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. വീണ്ടും സ്വർണം പുതിയ റെക്കോർഡ് കുറിച്ചു. ഇന്ന് ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 10,280 രൂപയായി.
പവന് 600 രൂപ ഉയർന്ന് ചരിത്രത്തിലാധ്യമായി 82,240 രൂപയുമായി. ഈ മാസം 16ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമെന്ന റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിച്ചത്. വിവാഹ പാർട്ടിക്കാർക്ക് ഉൾപ്പെടെയുള്ളവർ്കക് വലിയ തിരിച്ചടിയാണ് ഈ വില വർധനവ്.
3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), മിനിമം 5% പണിക്കൂലി എന്നിവ ചേർത്താൽ ഇന്ന് 89,300 രൂപയ്ക്കടുത്താണ് ഒരു പവൻ ആഭരണം വാങ്ങിക്കുമ്പോൾ വില. അതേസമയം 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ ഉയർന്ന് 8,520 രൂപയായി. വെള്ളിക്ക് ഗ്രാമിന് 2 രൂപ വർധിച്ച് 142 രൂപയും.
Post a Comment