കണ്ണൂർ സിപി എം നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി ക്ഷേമ സഹകര ണസംഘത്തിൽ കോടികളുടെ സാമ്പത്തിക അഴിമതി നടത്തിയ കേസിൽ സെക്രട്ടറി അറസ്‌റ്റിൽ. എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം സെക്രട്ടറി തയ്യിൽ മൈതാനപ്പള്ളി സ്വദേശി എൻ.സുനിതയാണ് അറസ്‌റ്റിലായത്. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജി സ്ട്രേട്ട് (2) കോടതി ഇവരെ റിമാൻഡ് ചെയ്തു. അഴിമതിയിൽ സംഘം സെക്രട്ടറിക്കും ഭരണസ മിതിക്കും തുല്യ ഉത്തരവാദിത്തമു ണ്ടെന്നു ഫിഷറീസ് അസിസ്റ്റന്റ് റജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുത്തതല്ലാതെ അറസ്‌റ്റ് ചെയ്‌തില്ല.2.85 കോടി രൂപയുടെ വെട്ടിപ്പാണു പ്രാഥമികമായി കണ്ടെത്തിയ തെങ്കിലും രേഖകളിൽ വ്യാപക മായി കൃത്രിമം കാണിച്ചതിനാൽ അഴിമതിയുടെ യഥാർഥ കണക്ക് തിട്ടപ്പെടുത്താൻ വകുപ്പുതല അന്വേഷണത്തിൽ കഴിഞ്ഞിട്ടില്ല. ഗുണഭോക്താക്കളറിയാതെ വ്യാജ വായ്പരേഖകളുണ്ടാക്കി തട്ടിയെടുത്തതു മാത്രം 2.74 കോ ടി രൂപയാണ്. രേഖകളിൽ കൃത്രിമം കാണിച്ചും സ്‌ഥിരനിക്ഷേപങ്ങൾ തിരിച്ചു നൽകാതെയും നടത്തിയ തട്ടിപ്പു വേറെയും.
Post a Comment