ആദായ നികുതി റിട്ടേൺ: അവസാന തിയതി ഇന്ന്, സമയ പരിധി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ്


ദില്ലി: ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. സെപ്റ്റംബർ 15 ന് അപ്പുറത്തേക്ക് അവസരം നൽകില്ലെന്ന് ആദായനികുതി വകുപ്പ് ഞായറാഴ്ച വ്യക്തമാക്കി. കൂടുതൽ കാലാവധി നീട്ടുമെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത് തെറ്റാമെന്നും അദാ. നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2025 ജൂലൈ 31-നായിരുന്നു ആദ്യ സമയ പരിധി. ഇത് പിന്നീട് സെപ്റ്റംബർ 15 വരെ നീട്ടി. സമയപരിധി സെപ്റ്റംബർ 30-ലേക്ക് നീട്ടിയതായി സൂചിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.@IncomeTaxIndia എന്ന പരിശോധിച്ചുറപ്പിച്ച ഹാൻഡിലിൽ നിന്നുള്ള അപ്‌ഡേറ്റുകൾ മാത്രം നിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത പോസ്റ്റുകളാൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും നികുതിദായകരോട് വകുപ്പ് അഭ്യർത്ഥിച്ചു. ഐടിആർ ഫയലിംഗ്, നികുതി അടയ്ക്കൽ, അനുബന്ധ സേവനങ്ങൾ എന്നിവയിൽ നികുതിദായകരെ സഹായിക്കുന്നതിന് അവരുടെ ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. "ഐടിആർ ഫയലിംഗ്, നികുതി അടയ്ക്കൽ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കായി നികുതിദായകരെ സഹായിക്കുന്നതിന്, ഞങ്ങളുടെ ഹെൽപ്പ് ഡെസ്ക് 24x7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ കോളുകൾ, തത്സമയ ചാറ്റുകൾ, വെബ്എക്സ് സെഷനുകൾ, ട്വിറ്റർ/എക്സ് എന്നിവയിലൂടെ ഞങ്ങൾ പിന്തുണ നൽകുന്നു," എന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

2025-26 അസസ്‌മെന്റ് വർഷത്തേക്കുള്ള 6 കോടിയിലധികം ഐടിആറുകൾ ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്ന് ശനിയാഴ്ച ആദായനികുതി വകുപ്പ് പങ്കുവെച്ചിരുന്നു. "ഇതുവരെ 6 കോടി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തു. ഈ നാഴികക്കല്ല് കൈവരിക്കാൻ ഞങ്ങളെ സഹായിച്ചതിന് നികുതിദായകർക്കും പ്രൊഫഷണലുകൾക്കും നന്ദി. 2025-26 വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യാത്ത എല്ലാവരും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ എത്രയും വേഗം ഫയൽ ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ വേഗത നമുക്ക് തുടരാം!" ആദായനികുതി വകുപ്പ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.


Post a Comment

Previous Post Next Post

WB AD


 


 

LIVE