കാസർകോഡ് തൃക്കരിപ്പൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

 


കാസർകോഡ് തൃക്കരിപ്പൂരിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിന്‍റെ മകൻ ഇ എം പി മുഹമ്മദ് (13) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിത്താഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് അപകടം നടന്നത്. എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്.കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE