കുറ്റിക്കാട്ടിൽ മുക്ക് - തുപ്പനാരി റോഡ് ഉദ്ഘാടനം ചെയ്തു



ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിലെ കുറ്റിക്കാട്ടിൽ മുക്ക് - തുപ്പനാരി റോഡ് വാർഡ് മെമ്പർ എ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഴ വെളളപ്പാച്ചലിൽ ഒലിച്ചു പോയ റോഡിന് വിവിധ മേഖലകളിലെ ഫണ്ട് അനുവദിക്കപ്പെട്ടെങ്കിലും യാഥാർത്ഥ്യമായില്ല.  തുടർന്ന് പഞ്ചായത്തിലെ ആറേ മുക്കാൽ ലക്ഷം രൂപ ചിലവിട്ടാണ് നിർമ്മിച്ചത്.അംഗ പരിമിതരായ വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവർക്ക് റോഡ് ലഭ്യമാക്കാനായതിൽ വലിയ ചാരിതാർത്ഥ്യമുണ്ട്.

പഞ്ചായത്തുകൾക്ക് റോഡ് നിർമ്മാണത്തിന് തുച്ചമായ ഫണ്ട് അനുവദിക്കപ്പെടുന്നതുകൊണ്ട്   ജനപ്രതിനിധികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. അതിൽ തന്നെ ജി.എസ്.ടി വൻ തോതിൽ പിടിക്കുന്നത് പൂച്ച പെറ്റത് പോലെയാണെന്നും മെമ്പർ അഭിപ്രാപ്പെട്ടു. പനയുള്ളതിൽ അമ്മത് ഹാജി,മഞ്ചക്കണ്ടി അസീസ്, ഇ.പി കുഞ്ഞബ്ദുള്ള, എം.എ മൂസ്സ മാസ്റ്റർ, കിഴക്കയിൽ സൂപ്പി ഹാജി, അക്കരോൽ മൊയ്തു മുസല്യാർ , മുഹമ്മദ് മണിയോത്ത്, ഹമീദ് വലിയ പറമ്പത്ത് , അമ്മത് വലിയ പറമ്പത്ത്, നൗഷാദ് തുപ്പനാരി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post

WB AD


 


 

LIVE