ഇന്ദിരാ ഭവൻ ഞായറാഴ്ച കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും

 


കുറ്റ്യാടി: കുറ്റ്യാടി ടൗണിൻ്റെ ഹൃദയഭാഗത്ത് കൂടുതൽ സ്ഥല സൗകര്യത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവൻ്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.21 ന് 6 മണിക്ക് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എം.പി.ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.ചടങ്ങിൽ കെ.മുരളീധരൻ എം.പി, മുൻ കെ പി .സി .പി .പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് അസ്വ: ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി.പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, നിർമാണ കമ്മിറ്റി ചെയർമാൻ സി.എച്ച്.മൊയ്തു, ജനറൽ കൺവീനർ നൗഷാദ് കോവില്ലത്ത് തുടങ്ങിയവർ പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE