നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

 പത്തനംത്തിട്ട:


നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല കവിയൂരിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. തയ്യിൽ സ്വദേശി ജോർജിന്റെ താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.സമീപവാസിയായ റെനി കുഞ്ഞിന്റെകരച്ചിൽ കേട്ടു. നവജാത ശിശുവിനെ കണ്ടതോടെ ഇദ്ദേഹംരാവിലെ അഞ്ചരയോടെ പ്രദേശവാസികളെയും വിവരമറിയിച്ചു തുടർന്ന് പോലീസ് സംഘംസ്ഥലത്തെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. കുഞ്ഞ് നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന്ആശുപത്രി അധികൃതർ വ്യക്തമാക്കി.ജനിച്ചയുടൻ തന്നെ കുഞ്ഞിനെഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടവും കുഞ്ഞിന്റെ ശരീരത്തിലുണ്ട്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള വിശദമായ പരിശോധനയിലാണ് പോലീസ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE